Quantcast

'പേവിഷ ബാധയേറ്റ് മരിച്ച 15 പേർ വാക്സിനെടുക്കാത്തവർ'; തെരുവുനായ് ശല്യത്തിൽ മുഖ്യമന്ത്രി

പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തീവ്ര വാക്‌സിൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-09-16 13:28:55.0

Published:

16 Sept 2022 6:49 PM IST

പേവിഷ ബാധയേറ്റ് മരിച്ച 15 പേർ വാക്സിനെടുക്കാത്തവർ; തെരുവുനായ് ശല്യത്തിൽ മുഖ്യമന്ത്രി
X

പേവിഷബാധമൂലം ഈ വർഷമുണ്ടായ 21 മരണങ്ങളിൽ 15 പേർ വാക്‌സിൻ എടുക്കാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണെന്നും സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിന്റെ ഉപയോഗം 57% വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്നും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തീവ്ര വാക്‌സിൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വളർത്തു നായകളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നുമെന്നും പറഞ്ഞു.

തെരുവുനായ്ക്കളുടെ കൂട്ടം ചേരലും ആക്രമണവും അവരുടെ കുറ്റം കൊണ്ടല്ലെന്നും മാലിന്യം തള്ളുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കാൻ ആനിമൽ ഷെൽട്ടർ സെന്ററുകൾ പ്രാദേശിക തലത്തിൽ ആരംഭിക്കുമെന്നും പറഞ്ഞു. നായ്ക്കളെ തല്ലിയും വിഷം കൊടുത്തും തല്ലി കെട്ടിത്തൂക്കിയും പരിഹാരം ഉണ്ടാക്കാനാകില്ലെന്നും അത്തരം കൃത്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 1 മുതൽ 14 വരെ യൂറോപ്പ് സന്ദർശനം നടത്തുമെന്നും വിദേശ യാത്രകൾ പല ഘട്ടത്തിലും വിവാദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാനാണ് ശിവൻകുട്ടി പോകുന്നതെന്നും കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകൾ നോക്കുമെന്നും വ്യക്തമാക്കി. നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുമെന്നും പറഞ്ഞു.



Chief Minister Pinarayi Vijayan said that out of 21 deaths due to rabies this year, 15 were not vaccinated.

TAGS :
Next Story