പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ക്ലാസില്‍ കുട്ടികളെ കുത്തിനിറക്കേണ്ട അവസ്ഥയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസമന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കോഴിക്കോട്: മലബാറില്‍ പ്ലസ് വണ്‍ ക്ലാസില്‍ കുട്ടികളെ കുത്തിനിറക്കേണ്ട അവസ്ഥയുണ്ടെന്ന് സമ്മതിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഒരു ക്ലാസില്‍ 60- 65 കുട്ടികള്‍ പഠിക്കേണ്ടി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ പ്ലസ് വണ്‍ പ്രതിസന്ധിക്ക് കാരണം താനല്ലെന്നും ഹയര്‍ സെക്കന്‍ഡറി വന്ന സമയത്ത് ചിലര്‍ ചെയ്തതിന്റെ ഫലമാണ് മലബാറിലെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ ഒട്ടും സീറ്റ് കുറവില്ലെന്നും അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സീറ്റ് ബാക്കിയാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോഴിക്കാട് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം. പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തി. മന്ത്രി വി. ശിവന്‍കുട്ടിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭാരതാംബ വിവാദത്തിലും വിദ്യാഭ്യാസ മന്ത്രിക്കെതിരെ യുവമോര്‍ച്ച പ്രതിഷേധം നടന്നു. കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപം എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യുവമോര്‍ച്ച പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് സ്ഥലത്ത് എസ്എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
Adjust Story Font
16

