Quantcast

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; നാലുപേർ പിടിയിൽ

കൂടുതൽ പേർ സംഭവത്തിൽ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന

MediaOne Logo

Web Desk

  • Updated:

    2022-03-22 01:17:30.0

Published:

22 March 2022 1:16 AM GMT

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; നാലുപേർ പിടിയിൽ
X

കൊല്ലം കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച നാലുപേർ പിടിയിൽ. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. പ്രതികളെ റിമാൻഡ് ചെയ്തു.

മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കടക്കൽ പൊതിയാരുവിള സ്വദേശികളായ സജീർ മനസിലിൽ സുധീർ, വിഷ്ണുഭനിൽ നൈസ് മോഹനൻ എന്നറിയപ്പെടുന്ന മോഹനൻ, ചിതറ സ്വദേശികളായ ഫൈസൽഖാൻ മൻസ്സിലിൽ ബഷീർ, ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്.

പ്രതികളായ സുധീറും, മുഹമ്മദ് നിയാസും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകിയാണ് മോഹനനും ബഷീറും കുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റിലായ സുധീറും, ബഷീറും കുട്ടിയെ രാത്രികാലങ്ങളിൽ കുട്ടിയുടെ വീട്ടിൽ വെച്ചും, മുഹമ്മദ് നിയാസ് സ്വന്തം കടയുടെ സമീപം വെച്ചും, മോഹനൻ രാത്രികാലങ്ങളിൽ കുട്ടിയെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു.

സ്കൂളിലെ കൗൺസിലിംഗിൽ ലഭിച്ച വിവരങ്ങൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് കടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. കടക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2021 ജൂൺ മുതൽ കുട്ടി പീഡനത്തിനിരയായ വിവരം കണ്ടെത്തുന്നത്. ഇനിയും കൂടുതൽ പേർ സംഭവത്തിൽ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.



TAGS :

Next Story