Quantcast

'അനുമതി ഇല്ലാതെ പ്ലസ് വൺ വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി'; പരാതിയുമായി പിതാവ്

സ്‌കൂളിൽ എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തിരുന്ന വിദ്യാർഥിയെ സ്‌കൂളിൽ വന്ന് കൂട്ടിക്കൊണ്ടുപോയെന്ന് പിതാവ്

MediaOne Logo

Web Desk

  • Published:

    23 Dec 2024 7:55 PM IST

അനുമതി ഇല്ലാതെ പ്ലസ് വൺ വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്
X

തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ കുട്ടിയെ സിപിഎം ജില്ലാ സമ്മേളനത്തിനു കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ സമ്മേളനത്തിൽ എത്തിച്ചത്. ഏണിക്കര സ്വദേശിയുടെ മകനെയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്. മകനെ കാണാനായി പിതാവ് സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുല്ലശ്ശേരി സ്‌കൂളിലെ +1 വിദ്യാർഥിയെയാണ് പാർട്ടി കൊണ്ടുപോയത്.

പിതാവിൻ്റെ പ്രതികരണം കാണാം-

TAGS :

Next Story