പിഎംശ്രീ; സിപിഐ നിലപാട് എൽഡിഎഫിൽ സൃഷ്ടിച്ചത് കടുത്തരാഷ്ട്രീയ പ്രതിസന്ധി
കേന്ദ്രസർക്കാറുമായി ഒപ്പിട്ട ധാരണപത്രത്തിൽ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തിൽ സിപിഎമ്മിനും വ്യക്തതയില്ല

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിലെ സിപിഐയുടെ നിലപാട് എൽഡിഎഫിൽ സൃഷ്ടിച്ചത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ധാരണ പത്രത്തിൽ നിന്ന് പിന്മാറാതെ ഒത്തുതീർപ്പിനില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐ നിൽക്കുന്നത്. അതേസമയം, കേന്ദ്രസർക്കാറുമായി ഒപ്പിട്ട ധാരണപത്രത്തിൽ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തിൽ സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഘടകകക്ഷികൾ.
മുഖ്യമന്ത്രി നേരിട്ട് അനുനയിപ്പിക്കാൻ ഇറങ്ങിയിട്ടും സിപിഐ വഴങ്ങിയില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാതെ മറ്റൊരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് സിപിഐയുടെ നിലപാട്. ധാരണ പത്രത്തിൽ നിന്ന് പിന്മാറണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്. സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലറാനുള്ള തീരുമാനം കേന്ദ്രസർക്കാരിനെ അറിയിക്കുകയാണ് ഒരു വഴി. കേന്ദ്രസർക്കാർ വഴങ്ങുനില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരും. നിയമനടപടികൾ അനന്തമായി നീളും.
തുടർചർച്ചയിലൂടെ പ്രശ്‌നപരിഹാരം എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സിപിഎം. സംഘപരിവാർ വിരുദ്ധത നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ലെന്നത് രാഷ്ട്രീയമായി സിപിഐക്കും ഗുണം ചെയ്യും. എന്നാൽ കേന്ദ്രസർക്കാരിന് സർക്കാർ വഴങ്ങിയെന്ന പ്രതീതി ഉണ്ടായത് സിപിഎമ്മിന് തിരിച്ചടിയാണ്.
Adjust Story Font
16

