ഗതാഗതം തടസപ്പെടുത്തി ധർണ; കൊല്ലത്ത് യുഡിഎഫ് നടത്തിയ കുറ്റപത്രസമർപ്പണ യോഗത്തിനെതിരെ പൊലീസ് കേസ്
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അടക്കം 25 പ്രതികളാണുള്ളത്
കൊല്ലം: കൊല്ലത്ത് യുഡിഎഫ് നടത്തിയ കുറ്റപത്രസമർപ്പണ യോഗത്തിനെതിരെ പൊലീസ് കേസെടുത്തു. റോഡ് തടഞ്ഞ് പരിപാടി നടത്തിയതിനാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ അടക്കം 25 പ്രതികളാണുള്ളത്. യുഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി എ.കെ ഹഫീസാണ് ഒന്നാം പ്രതി. ഗതാഗതം തടസപ്പെടുത്തി ധർണ സംഘടിപ്പിച്ചെന്നാണ് കേസ്.
Next Story
Adjust Story Font
16

