തൃശ്ശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രേംകുമാര്‍ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; ലുക്ക്ഔട്ട് നോട്ടീസ്
കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് നിഗമനം

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.
Next Story
Adjust Story Font
16

