Quantcast

കണ്ണൂർ ബോംബ് സ്‌ഫോടനം; പരീക്ഷണ പൊട്ടിക്കൽ നടത്തി, കൊല്ലപ്പെട്ടയാൾക്ക് ബോംബിനെക്കുറിച്ച് അറിയില്ലെന്ന് പൊലീസ്

അതേസമയം, കണ്ണൂർ തലശ്ശേരി എരഞ്ഞോളി മനോളി കാവിന് സമീപത്ത്നിന്ന്‌ മൂന്ന് ബോംബുകൾ പിടിച്ചെടുത്തു

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-02-16 10:03:42.0

Published:

16 Feb 2022 9:44 AM GMT

കണ്ണൂർ ബോംബ് സ്‌ഫോടനം; പരീക്ഷണ പൊട്ടിക്കൽ നടത്തി, കൊല്ലപ്പെട്ടയാൾക്ക് ബോംബിനെക്കുറിച്ച് അറിയില്ലെന്ന് പൊലീസ്
X

കണ്ണൂർ തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട പരീക്ഷണ പൊട്ടിക്കൽ നടത്തിയെന്നും കൊല്ലപ്പെട്ടയാൾക്ക് ബോംബിനെക്കുറിച്ച് അറിയില്ലെന്നും പൊലീസ്. കേസിൽ ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, സനത് എന്നിവർ അറസ്റ്റിലായിരിക്കുകയാണ്. ബോംബിനൊപ്പം വടിവാൾ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികൾ വിവാഹ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

വിവാഹ തലേന്ന് തോട്ടടയിലെ വീട്ടിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് പ്രതികൾ സംഘം ചേർന്ന് പ്രത്യക്രമണം ആസൂത്രണം ചെയ്തു. ഏച്ചൂർ വാണിയം ചാലിലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ചാണ് അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവർ ചേർന്ന് ബോംബ് നിർമ്മിച്ചത്. തുടർന്ന് സ്ഥലത്ത് പരീക്ഷണ പൊട്ടിക്കലും നടത്തി. പിറ്റേന്ന് ബോംബിനൊപ്പം വടിവാൾ അടക്കമുള്ള ആയുധങ്ങളുമായാണ് ഏച്ചൂർ സംഘം വിവാഹ വീട്ടിൽ എത്തിയത്. അറസ്റ്റിലായ സനതാണ് തന്റെ കാറിൽ വടിവാളുകൾ എത്തിച്ചു നൽകിയത്. ഇവിടെ വെച്ചും ഏച്ചൂർ തോട്ടട സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പിന്നാലെ തോട്ടട സംഘത്തിന് നേരെ മിഥുൻ വടിവാൾ വീശി. അക്ഷയ് ആണ് ബോംബ് എറിഞ്ഞത്. ഈ ബോംബ് പതിച്ചാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുള്ള കൂടുതൽ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമ്മിക്കുന്നതിനുള്ള സമഗ്രികൾ മിഥുന് എത്തിച്ചു നൽകിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, കണ്ണൂർ തലശ്ശേരി എരഞ്ഞോളി മനോളി കാവിന് സമീപത്ത് നിന്ന്‌ മൂന്ന് ബോംബുകൾ പിടിച്ചെടുത്തു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും ആണ് കണ്ടെടുത്തത്. തലശ്ശേരി പൊലീസും ബോംബ് സ്‌ക്വാഡും ചേർന്നു നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.

Police say a young man was killed in a bomb blast at a Kannur Thottada and that the victim did not know about the bomb.

TAGS :

Next Story