Quantcast

പ്രതിയുടെ 60,000 രൂപ വിലയുള്ള പേന പൊലീസുകാരൻ കൈവശപ്പെടുത്തിയെന്ന് പരാതി

ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാർ കൈവശപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    17 Aug 2023 11:05 AM IST

policeman seized the pen worth Rs 60,000 of the accused
X

തൃത്താല: പ്രതിയുടെ പേന സ്റ്റേഷൻ ഹൗസ് ഓഫീസർ കൈവശപ്പെടുത്തിയെന്ന് പരാതി. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ മോണ്ട് ബ്ലാങ്ക് പേനയാണ് എസ്.എച്ച്.ഒ വിജയകുമാർ കൈവശപ്പെടുത്തിയത്. 60,000 രൂപയോളം വിലവരുന്ന പേനയാണിത്.

എസ്.എച്ച്.ഒക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഗുരുതര കൃത്യവിലോപം എസ്.എച്ച്.ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. കാപ്പ നടപടികൾക്കു വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്.എച്ച്.ഒ വാങ്ങിയത്.

TAGS :

Next Story