Quantcast

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി

MediaOne Logo
ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
X

പാലക്കാട്: ദലിത് യുവതിക്ക് എതിരായ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് ഹരജി പരിഗണിച്ചത്. പ്രശോഭ് നിലവിൽ ഒളിവിലാണ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ്‌സി/എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്ത് പ്രശോഭ് തന്നെ പലതവണ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി.

TAGS :

Next Story