Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഭിന്നത; ആം ആദ്മി പാർട്ടിയും ടി.ആർ.എസും പങ്കെടുക്കില്ല

സ്ഥാനാർഥിയായതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-06-15 07:34:19.0

Published:

15 Jun 2022 5:41 AM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഭിന്നത; ആം ആദ്മി പാർട്ടിയും ടി.ആർ.എസും പങ്കെടുക്കില്ല
X

ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) പങ്കെടുക്കില്ല.

സ്ഥാനാർഥിയായതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. വൈകിട്ട് മൂന്ന് മണിക്ക് ഡൽഹിയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം. കോൺഗ്രസ് പങ്കെടുക്കുന്നതിനാലാണ് ടി.ആർ.എസ് വിട്ടുനിൽക്കുന്നത്.

വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഒരുമിച്ചുകൂട്ടി തന്ത്രങ്ങള്‍ രൂപീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മമത ബാനര്‍ജി യോഗം വിളിച്ചത്. 22 കക്ഷികളുടെ നേതാക്കള്‍ക്കാണ് മമത ബാനര്‍ജി ക്ഷണക്കത്തു നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള ബി.ജെപി ഇതര പാര്‍ട്ടികളോട് യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

TAGS :

Next Story