Quantcast

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സംഘ്പരിവാർ ഭീഷണി; ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധം ഉയരണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെയുള്ള സംഘ്പരിവാർ ഭീഷണി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി

MediaOne Logo

Web Desk

  • Published:

    13 April 2026 2:45 PM IST

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സംഘ്പരിവാർ ഭീഷണി; ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധം ഉയരണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

കോഴിക്കോട്: മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെയുള്ള സംഘ്പരിവാർ ഭീഷണി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗം മുവാറ്റുപുഴ അഷ്‌റഫ് മൗലവി. ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ശക്തികൾ മാധ്യമസ്വാതന്ത്ര്യത്തിന് മേൽ നടത്തുന്ന കടന്നുകയറ്റമാണിതെന്നും, ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് സംവിധാനം ഉൾപ്പെടെയുള്ള രാഷ്ട്രഘടനയെ സ്വന്തം ചൊൽപ്പടിക്ക് നിർത്തി ഭരണഘടനയെ നിഷേധിക്കുന്ന ഫാസിസ്റ്റ് വാഴ്ചയാണ് നിലവിലുള്ളതെന്ന് അഷ്‌റഫ് മൗലവി കുറ്റപ്പെടുത്തി. ഇത്തരം കടുത്ത സാഹചര്യങ്ങളിലും ജനങ്ങൾക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നത് മാധ്യമങ്ങളുടെ ഇടപെടലുകളാണ്. ആ പ്രവർത്തനങ്ങളെപ്പോലും കായികമായി അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ പ്രകടമായ ലക്ഷണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തനത്തെ വകവരുത്താനുള്ള ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വതന്ത്രമായ മാധ്യമപ്രവർത്തനം തടസപ്പെടുത്തുന്ന ഇത്തരം ഭീഷണികൾക്കെതിരെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story