'ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചു, തുടർന്ന് ക്രൂര ബലാത്സംഗം; ഗർഭിണിയായെന്ന് പറഞ്ഞപ്പോൾ അസഭ്യം, അധിക്ഷേപം': പരാതിക്കാരിയുടെ മൊഴി
'മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു'.

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവരുന്നത് നിരവധി ക്രൂരതകൾ. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നും യുവതി. പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം നൽകി.
തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചെന്നും ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹത്തിന് വളരെ വേഗം സമ്മതിക്കുമെന്നും പറഞ്ഞെന്നും യുവതി പൊലീസിനോട് വീഡിയോ കോൺഫറസിലൂടെ വ്യക്തമാക്കി. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ വരാൻ വൈകും എന്നായിരുന്നു മറുപടി.
പൊതുപ്രവർത്തകൻ ആയതിനാലും പാർലമെന്റ് തെരഞ്ഞെടുപ്പ് സമയം ആയതിനാലും പൊതുവിടത്തിൽ കാണാനാകില്ലെന്ന് രാഹുൽ പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. അതനുസരിച്ച് റൂം ബുക്ക് ചെയ്ത് കാത്തിരുന്നു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്.
മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും അധിഷേപിക്കുകയും ചെയ്തു.
മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് പറഞ്ഞും അധിക്ഷേപിച്ചു. അതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദം ഉണ്ടായി. സ്ലട്ട് ഷേമിങ്ങും ഭീഷണികളും കടുത്ത ശാരീരിക- മാനസിക സമർദത്തിൽ ആക്കി.
തുടർന്ന് അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇ-മെയിൽ വഴി വിവരം അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഈ അബോർഷനെ തുടർന്ന് കടുത്ത ശാരീരിക- മനസിക പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നതായും യുവതി പൊലീസിനോട് വ്യക്തമാക്കി. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവിടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. അതേസമയം, നടന്നത് പീഡനമല്ല, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് രാഹുലിന്റെ മൊഴി.
Adjust Story Font
16

