Quantcast

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും

തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായതിനാൽ രാഹുൽമാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല. രാജിവച്ച് ഒഴിയാനാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2025-08-21 04:56:27.0

Published:

21 Aug 2025 10:20 AM IST

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും
X

എറണാകുളം: നടിയും മോഡലുമായ റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. AICC വിഷയത്തിൽ അന്വേഷണം നടത്തും. എന്നാൽ എംഎൽഎ സ്ഥാനത്തിൽ മാറ്റമില്ലാതെ തുടരും. ആരോപണത്തെ പറ്റി പല നേതാക്കൾക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നു. വിഷയത്തിൽ ഇതുവരെ കോൺഗ്രസ്എംഎൽഎമാരുടെയോ എംപിമാരുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നീക്കണമെന്ന നിലപാടിൽ വി.ഡി സതീശനും.

തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായതിനാൽ രാഹുൽമാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല. രാജിവച്ച് ഒഴിയാനാണ് നിർദേശം. രാജിവെച്ചില്ലെങ്കിൽ പിസിസി നേതൃത്വത്തിൽ നിന്നും റിപ്പോർട്ട് തേടിയശേഷം പുറത്താക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാൽ കോൺഗ്രസ് പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.


TAGS :

Next Story