Quantcast

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും

MediaOne Logo

Web Desk

  • Updated:

    2026-01-15 10:26:21.0

Published:

15 Jan 2026 2:25 PM IST

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്
X

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും. അതേസമയം, രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

നേരത്തെ, അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്‌വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

അതിജീവിതയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.

TAGS :

Next Story