മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 120.81 കോടി
54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 120.81 കോടിയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. 2190 ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നു. 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും കെഎസ്ഇബി വ്യക്തമാക്കി.
54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി പറഞ്ഞു. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
Next Story
Adjust Story Font
16

