Quantcast

"കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം, വ്യക്തമായ നിലപാടില്ല": വിമർശിച്ച് എംവി ഗോവിന്ദൻ

ക്ഷണിക്കാൻ വന്നവരോട് പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന് അത്തരം നയസമീപനങ്ങളിൽ ഉറച്ചുനിൽക്കാനാകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-12-29 10:48:13.0

Published:

29 Dec 2023 10:35 AM GMT

There were attempts to witch-hunt CPM leaders including P Mohanan in TP murder case: Alleges MV Govindan, MV Govindan in TP Chandrasekhar murder case
X

എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ സമീപനം രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ സഹായത്തിൽ ക്ഷേത്രം പണിയുന്നത് മതനിരപേക്ഷ നാടിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

"വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന നയമാണ് ആർഎസ്എസ്- ബിജെപി സംവിധാനം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമാണം യഥാർത്ഥത്തിൽ പൂർത്തിയായിട്ടില്ല. 2025ൽ പണി പൂർത്തിയാകുമെന്നാണ് മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ടുകൾ. അപ്പോൾ 2024 ജനുവരിയോടെ പ്രത്യേകത എന്താണ്? രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയാണ് രാമക്ഷേത്രം ഉപയോഗിക്കുന്നത്. വർഗീയ ധ്രുവീകരണം നടത്തി വോട്ടർമാർക്കിടയിൽ തങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ് ബിജെപി. രാഷ്ട്രീയത്തിൽ വിശ്വാസം കലർത്തി വർഗീയത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

ക്ഷണിക്കാൻ വന്നവരോട് പങ്കെടുക്കില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്ന് പ്രഖ്യാപിക്കുന്ന കോൺഗ്രസിന് അത്തരം നയസമീപനങ്ങളിൽ ഉറച്ചുനിൽക്കാനാകുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലെ പരാജയം കാണിക്കുന്നത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം സൃഷ്ടിക്കുന്നതിനും സാഹചര്യം ഒരുക്കിയത് കോൺഗ്രസ് ആണെന്ന അവകാശവാദം കമൽനാഥ്‌ ഉൾപ്പടെയുള്ളവർ അന്ന് ഉന്നയിച്ചിരുന്നു. തീവ്ര വർഗീയ ഹിന്ദുത്വ അജണ്ടക്ക് ബദലായി അതിനെ പരാജയപ്പെടുത്താനുള്ള മതനിരപേക്ഷ ഉള്ളടക്കത്തോട് കൂടിയുള്ള ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് പകരം മൃദുഹിന്ദുത്വ സമീപനം ഉയർത്തിപ്പിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ല എന്ന കാര്യം അവർക്ക് മനസിലാകുന്നില്ല. മാത്രമല്ല, കോൺഗ്രസിന്റെ ഹിന്ദുത്വ സമീപനത്തെ മധ്യപ്രദേശ് ജനത തള്ളിക്കളയുകയാണ് ചെയ്തത്.

ഗുജറാത്തിൽ മുൻപ് തന്നെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ നേരിടുന്നതിന് മൃദുഹിന്ദുത്വ നിലപാടുമായി മുന്നോട്ട് വന്നപ്പോൾ കോൺഗ്രസിന്റെ അടിത്തറ തന്നെ തകർന്നുപോയിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ചുകൊണ്ടല്ലാതെ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ല": എംവി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story