സോളാർ കേസിലെ ലൈംഗിക പീഡന പരാതി; കെസി വേണുഗോപാലിനെതിരായ തെളിവുകള്‍ സിബിഐയ്ക്ക് കൈമാറി

ഉമ്മൻചാണ്ടി, ഹൈബി ഈഡൻ എന്നിവർക്കെതിരായ കേസുകളിലെ മൊഴിയെടുപ്പും ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-09-15 07:43:30.0

Published:

15 Sep 2021 7:27 AM GMT

സോളാർ കേസിലെ ലൈംഗിക പീഡന പരാതി;   കെസി വേണുഗോപാലിനെതിരായ തെളിവുകള്‍ സിബിഐയ്ക്ക് കൈമാറി
X

സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കെസി വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി സിബിഐക്ക് കൈമാറി. പീഡനം നടന്നു എന്നാരോപിക്കുന്ന ദിവസത്തെ ദൃശ്യങ്ങളാണ് പരാതിക്കാരി കൈമാറിയത്. മന്ത്രി അനില്‍കുമാറിന്‍റെ വസതിയായിരുന്ന റോസ് ഹൗസിലെ ദൃശ്യങ്ങളാണ് കൈമാറിയതെന്ന് പരാതിക്കാരി പറഞ്ഞു. പീഡനം നടന്നതിന്‍റെ പിറ്റേ ദിവസം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രേഖകളും കൈമാറി.

സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കഴിഞ്ഞ ദിവസം മൊഴിയെടുപ്പ് നടന്നിരുന്നു. ഇതോടെ പരാതിയിൽ കെസി വേണുഗോപാലിനെതിരായ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

ഉമ്മൻചാണ്ടി, ഹൈബി ഈഡൻ എന്നിവർക്കെതിരായ കേസുകളിലെ മൊഴിയെടുപ്പും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേയും തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.

TAGS :

Next Story