Quantcast

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ റെഡ് അലര്‍ട്ട്

അടുത്ത 24 മണിക്കൂറിൽ 12 മുതൽ 20 സെന്‍റിമീറ്റർ വരെ മഴ ലഭിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2025-05-26 04:28:12.0

Published:

26 May 2025 6:49 AM IST

heavy rain
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ആണ്. അടുത്ത 24 മണിക്കൂറിൽ 12 മുതൽ 20 സെന്‍റിമീറ്റർ വരെ മഴ ലഭിച്ചേക്കും.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ബംഗാൾ ഉൾക്കടലിലും നാളെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് -തീരങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഇന്ന് 10 ജില്ലകളിലെ അങ്കണവാടി, ട്യൂഷൻ സെന്‍റർ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.



TAGS :

Next Story