Quantcast

'ജനങ്ങളുടെ നികുതി പണമാണ് ശമ്പളമായി കൈപറ്റുന്നതെന്ന ഓർമ വേണം'; സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് സജി ചെറിയാൻ

പി.എസ്‌.സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞെന്നും എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണമെന്നു മാത്രമാണ് യുവാക്കള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 Feb 2024 3:21 PM GMT

peoples tax money , salary, Saji Cherian, government officials, latest malayalam news, ജനങ്ങളുടെ നികുതിപ്പണം, ശമ്പളം, സജി ചെറിയാൻ, സർക്കാർ ഉദ്യോഗസ്ഥർ, ഏറ്റവും പുതിയ മലയാളം വാർത്ത
X

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർക്ക് ഫീഷറീസ് മന്ത്രി സജി ചെറിയാന്റെ വിമർശനം. സർക്കാർ ജീവനക്കാർ കൃത്യമായി പണിയെടുക്കുന്നില്ലെന്നും ജനങ്ങളുടെ നികുതി പണമാണ് ശമ്പളമായി കൈപറ്റുന്നതെന്ന ഓർമവേണമെന്നും പറഞ്ഞ മന്ത്രി സർക്കാർ ജോലിയുടെ കാലം കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

പി.എസ്‌.സി എഴുതി ജോലിക്കു കയറുന്ന കാലം കഴിഞ്ഞെന്നും എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണമെന്നു മാത്രമാണ് യുവാക്കള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എറണാകുളം കാലടിയിൽ ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം.

TAGS :

Next Story