Quantcast

'ഞാൻ ഒറ്റയ്ക്കല്ല തീരുമാനമെടുക്കുന്നത്, തുടരേണ്ട എന്ന് സർക്കാർ പറഞ്ഞാൽ പുറത്തു പോകും'; രഞ്ജിത്ത്

"സ്ഥാനത്ത് തുടരാൻ ഞാൻ അർഹനല്ല എന്നവർ പറയുകയാണെങ്കിൽ ആ നിമിഷം പടിയിറങ്ങാനുള്ള മനസ്സ് എനിക്കുണ്ട്"

MediaOne Logo

Web Desk

  • Updated:

    2023-12-14 11:30:58.0

Published:

14 Dec 2023 11:09 AM GMT

Renjith responds to Academy memberss complaint against him
X

തിരുവനന്തപുരം: ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്ന അക്കാദമി അംഗങ്ങളുടെ ആരോപണത്തോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. താൻ ഒറ്റയ്ക്കല്ല തീരുമാനമെടുക്കുന്നതെന്നും തുടരേണ്ട എന്ന് സർക്കാർ പറഞ്ഞാൽ പുറത്ത് പോകുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

"അംഗങ്ങൾ സർക്കാരിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നമുക്കൊരു സാംസ്‌കാരിക വകുപ്പുണ്ട്, അതിനൊരു മന്ത്രിയുണ്ട്, അതിനും മുകളിൽ മുഖ്യമന്ത്രിയുമുണ്ട്. അവരത് പരിശോധിക്കുക തന്നെ ചെയ്യും. പരാതിയിൽ വളരെ പ്രാധാന്യം അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഞാനുമായും തീർച്ചയായും ബന്ധപ്പെട്ടിരിക്കും. സ്ഥാനത്ത് തുടരാൻ ഞാൻ അർഹനല്ല എന്നവർ പറയുകയാണെങ്കിൽ ആ നിമിഷം പടിയിറങ്ങാനുള്ള മനസ്സ് എനിക്കുണ്ട്. എല്ലാം പുതിയ അനുഭവങ്ങളാണ്. രഞ്ജിത് ഒറ്റയ്ക്കാണോ തീരുമാനങ്ങളെടുക്കുന്നത് എന്ന് മറ്റുള്ളവരോട് ഒന്ന് ചോദിക്കണം. രഞ്ജിത്തിന്റെ സമീപനത്തിൽ ബുദ്ധിമുട്ടുകയാണ് എന്നവർ പറയുകയാണെങ്കിൽ സർക്കാരിന് അംഗങ്ങളുടെ പരാതി ബോധ്യപ്പെടും. ഞാനിറങ്ങുകയും ചെയ്യും". രഞ്ജിത്ത് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേർന്നത്. കുക്കു പരമേശ്വരൻ , മനോജ് കാന തുടങ്ങി ഒമ്പത് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം എന്നുള്ളതാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം

TAGS :

Next Story