വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം: സമസ്ത
പ്രവാസിവോട്ടവകാശം പ്രായോഗികമായി നടപ്പിലാക്കാൻ ആധുനികസംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു

- Published:
8 Feb 2026 2:37 PM IST

കാസർകോട്: കേരളത്തിലെ സാധാരണക്കാരും പ്രവാസികളും നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം.സുഭിക്ഷ കേരളം കെട്ടിപ്പൊക്കുന്നതിൽ നിർണായക സംഭാവനകൾ സമർപ്പിച്ച് വരുന്ന പ്രവാസികളോട് രാജ്യത്തിന് കടപ്പാടുണ്ട്. പ്രവാസിവോട്ടവകാശം പ്രായോഗികമായി നടപ്പിലാക്കാൻ ആധുനികസംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് നിരക്ക് വർധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. വിമാന ടിക്കറ്റ് നിരക്കിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ അടിയന്തരമായി ഇടപെടണം. യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
Adjust Story Font
16
