Quantcast

'നിരൂപണങ്ങൾ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്, നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ല'; ഹൈക്കോടതി

മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി കർശനമാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 Nov 2023 11:42 AM GMT

film Reviews,  High Court, court order against film review, latest malayalam news, സിനിമാ നിരൂപണങ്ങൾ, ഹൈക്കോടതി, സിനിമാ അവലോകനത്തിനെതിരായ കോടതി ഉത്തരവ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ. ഇതുവരെ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു.


സമൂഹമാധ്യമങ്ങളിലെ അജ്ഞാത പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതികൾ ലഭിച്ചാൽ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും സർക്കാർ പറഞ്ഞു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അതോറിറ്റി പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ.


മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ നടപടി കർശനമാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണെന്നും നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

TAGS :

Next Story