Quantcast

വെള്ളാപ്പള്ളി പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല, ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും: റിജിൽ മാക്കുറ്റി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെയുമാണ് കണ്ടത്

MediaOne Logo

Web Desk

  • Published:

    2 Jun 2026 7:16 AM IST

Rijil Makkutty, Youth congress, Anil Antony
X

റിജിൽ മാക്കുറ്റി

കോഴിക്കോട്: മന്ത്രിമാർ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും കണ്ടതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കുമെന്നും റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെയുമാണ് കണ്ടത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് എൽഡിഎഫിന് തിരിച്ചടിയായതെന്നും ഇത് നേതാക്കൾ തിരിച്ചറിയണമെന്നും സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെ കണ്ടത്. എൻഡിഎ കൺവീനർ കൂടിയായ തുഷാറിനെ ചെന്നിത്തല കണ്ടത് രാഷ്ട്രീയമായി ശരിയല്ല എന്ന വിമർശവുമുണ്ട്.

TAGS :

Next Story