Quantcast

സംസ്ഥാനത്ത് വീണ്ടും റെയ്‌സിംഗ് അപകടം

അമിത വേഗത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-01-21 10:14:42.0

Published:

21 Jan 2022 3:43 PM IST

സംസ്ഥാനത്ത് വീണ്ടും റെയ്‌സിംഗ് അപകടം
X

കൊല്ലം എംസി റോഡിൽ യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. കൊട്ടാരക്കരയിലെ പൊലിക്കോട്ടയിൽ രാവിലെ 11.30 നാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നീട് യുവാക്കൾ സഞ്ചരിച്ച ബൈക്ക്എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എംബിഎ വിദ്യാർഥിയായ അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ശേഷം ഒളിപ്പിക്കാൻ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് കണ്ടെടുത്തു. മറ്റു ബൈക്കുകൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

TAGS :

Next Story