Quantcast

റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം; അസം സ്വദേശി പിടിയില്‍

ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് കല്ലേറ്റുംകര സ്വദേശി സെയ്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-12-14 05:07:03.0

Published:

14 Dec 2023 9:27 AM IST

thrissur, murder case, Forest Department officer,Assam,latest malayalam news,crime news,
X

തൃശൂർ: ചാലക്കുടിയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയായ ബാറുൽ ഇസ്ലാമാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷന് സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കല്ലേറ്റുംകര സ്വദേശി സെയ്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ തലക്ക് കല്ലുകൊണ്ടടിച്ച രീതിയില്‍ മുറിവുണ്ടെന്ന് കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

TAGS :

Next Story