Quantcast

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണ റിപ്പോർട്ട് ഇന്ന് വിജിലൻസ് നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

നടൻ മോഹൻലാലും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുമടക്കം 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    26 March 2026 8:05 AM IST

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; അന്വേഷണ റിപ്പോർട്ട് ഇന്ന് വിജിലൻസ് നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും
X

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് വിജിലൻസ് നേരിട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കൊടിമര പ്രതിഷ്ഠയ്ക്ക് സ്വർണം സംഭാവന നല്‍കിയ ദേവസ്വം രേഖകളിലുള്ള നാല് പേരുടെ വിവരങ്ങൾ ഇതുവരെ വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നടൻ മോഹൻലാലും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുമടക്കം 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

എന്നാൽ, ഇതുവരെ മൊഴിയെടുത്തവര്‍ നല്‍കിയ വിവരമനുസരിച്ച് കൊടിമര നിര്‍മാണത്തിന്‍റെ മറവില്‍ സ്വര്‍ണക്കൊള്ള നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. 2017ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിലും സിപിഎം നേതാവ് കെ.രാഘവനും അംഗങ്ങളുമായ ബോർഡിന്റെ കാലത്തായിരുന്നു കൊടിമര പുനഃപ്രതിഷ്ഠ നടന്നത്. കൊടിമരത്തിനു സംഭാവനയായി ലഭിച്ച സ്വർണം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും സ്വർണ്ണം സംഭാവന നൽകിയവർക്ക് കൃത്യമായ രസീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

അതോടൊപ്പം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ടും എസ്ഐടി ദേവസ്വം ബെഞ്ച് മുൻപാകെ സമർപ്പിക്കും. മാർച്ച് 31നകം കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്നായിരുന്നു കഴിഞ്ഞവട്ടം എസ്ഐടി ഹൈക്കോടതിയെ അറിയിച്ചത്.

TAGS :

Next Story