Quantcast

സമരാഗ്നിക്ക് തുടക്കം; തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യ വീഴില്ലെന്ന് മോദി ഓർക്കണമെന്ന് കെ.സി.വേണുഗോപാൽ

എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 Feb 2024 2:11 PM GMT

Samaragni, KC Venugopal, Modi, latest malayalam news, congress, സമരാഗ്നി, കെ സി വേണുഗോപാൽ, മോദി, ഏറ്റവും പുതിയ മലയാളം വാർത്തകൾ, കോൺഗ്രസ്
X

കാസർകോട്: കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിക്ക് തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കാസർകോട് യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടുകൾ യാത്ര തുറന്നു കാട്ടുമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.

പുതിയ ദൗത്യവുമായി കാസർകോട് നിന്നും സമരാഗ്നി ആളിപ്പടരുകയാണ്. രാജ്യത്തെ 42 ശതമാനം ചെറുപ്പക്കാർ തൊഴിലില്ലായ്മ അനുഭവിക്കുന്നു. പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തി. എന്നിട്ട് ഇപ്പോൾ മോഡി ഗ്യാരൻ്റി പറയുന്നു, പറഞ്ഞ ഗ്യാരൻ്റികൾ എവിടെപ്പോയി?. ഈ തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണമെന്നും കെ.സി.വേണു ഗോപാൽ പറഞ്ഞു.

എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും കേന്ദ്ര വിരുദ്ധ സമരത്തിൽ എന്നും മുന്നിലുണ്ടാവുമെന്നും പറഞ്ഞ കെ.സി കേരളത്തിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി യു.ഡി.എഫ് എം.പിമാർ നിരന്തര പ്രക്ഷോഭത്തിലാണെന്നും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമെതിരെ കേന്ദ്രം കേസെടുക്കുമ്പോൾ പിണറായിക്കെതിരെ നടപടി ഇല്ലെന്നും കൂട്ടിച്ചേർത്തു. ഇരു സർക്കാരും തമ്മിൽ പരസ്പര സഹായത്തിലാണെന്നും കേരളത്തിലെ സി.പി.എമ്മിനെ ബംഗാൾ മോഡലാക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും കെ.സി പറഞ്ഞു.

പിണറായി വിജയൻ ഭരണത്തെ കുടുംബത്തിന് വേണ്ടിയാക്കിയെന്നും ഭരണത്തിൻ്റെ നേട്ടം പിണറായി വിജയൻ്റെ കുടുംബത്തിന് മാത്രമാണെന്നും കെ.സുധാകരൻ ആരോപിച്ചു.

ഫാസിസവും കമ്മ്യൂണിസവും നമ്മിൽ അന്തർധാരയുണ്ടെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

TAGS :

Next Story