Quantcast

'ഫയർ അലാറം കേൾക്കും!! ജീവനക്കാർ ഭയപ്പെടരുത്';സെക്രട്ടറിയേറ്റിൽ സർക്കുലർ

ഡെപ്യൂട്ടി സെക്രട്ടറി ശ്യാം ടി.കെ ആണ് സർക്കുലർ പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Published:

    15 Jun 2023 4:12 PM IST

secretariat circular about fire alarm
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫയർ അലാറം മുഴങ്ങാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ ഭയപ്പെടരുതെന്നും ഡെപ്യൂട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്.

ജീവനക്കാരിൽ ഭീതി സൃഷ്ടിക്കാതെ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട സെക്രട്ടറിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സെക്രട്ടറിയേറ്റിലെ അനക്‌സ് II വിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.




TAGS :

Next Story