Quantcast

പോത്തിനെ കണ്ട് ആന വിരണ്ടോടി, ആനയെ കണ്ട് നാട്ടുകാരും

കവുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Jan 2024 3:45 PM IST

പോത്തിനെ കണ്ട് ആന വിരണ്ടോടി, ആനയെ കണ്ട് നാട്ടുകാരും
X

കുന്നംകുളം: ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന വിരണ്ടോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്നാണ് ആന ഓടിയത്.

സംഭവത്തെ തുടർന്ന് ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. കവുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി.

TAGS :

Next Story