ഒരു ദിവസം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; കണക്കുകൾ പുറത്തുവിട്ട് മധ്യപ്രദേശ് സർക്കാർ
2022നും 2024നും ഇടയിൽ എസ്‌സി-എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കെതിരെ ആകെ 7,418 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഭോപ്പാൽ: പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മധ്യപ്രദേശ് സർക്കാർ രേഖാമൂലമുള്ള കണക്കുകൾ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത്.
2022നും 2024നും ഇടയിൽ എസ്‌സി-എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കെതിരെ ആകെ 7,418 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിദിനം ശരാശരി ഏഴ് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
ആക്രമണത്തില്‍ 558 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ 1,906 പട്ടികജാതി-പട്ടികവര്‍ഗ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായതായും കണക്കകള്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ പട്ടികജാതി-പട്ടികവര്‍ഗ സ്ത്രീകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ 44,978 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മധ്യപ്രദേശിലെ ജനസംഖ്യയുടെ ഏകദേശം 38 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. 16 ശതമാനം പട്ടികജാതിയില്‍പ്പെട്ടവരും 22 ശതമാനം പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും. സ്ത്രീകൾക്കെതിരെ പ്രതിദിനം ശരാശരി 41 കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
Adjust Story Font
16

