Quantcast

തൃശൂരിൽ കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് ഏഴുവയസുകാരി മരിച്ചു

പഴക്കംചെന്ന മതിലിൽ നിന്ന് കല്ലിടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-07 10:05:14.0

Published:

7 July 2024 2:37 PM IST

thrissur_death
X

തൃശൂർ: തൃശൂരിൽ മതിൽ വീണ് ഏഴു വയസുകാരി മരിച്ചു. വെങ്കിടങ്ങ് സ്വദേശി മഹേഷ് - ലക്ഷമി ദമ്പതികളുടെ മകൾ ദേവീ ഭദ്ര യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ടുകുട്ടികൾക്കൊപ്പം വീടിന് സമീപം കളിക്കുകയായിരുന്നു ദേവീഭദ്ര. അടുത്തുണ്ടായിരുന്ന പഴക്കംചെന്ന മതിലിൽ നിന്ന് കല്ലിടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ദേവീഭദ്രക്കൊപ്പം സഹോദരൻ കാശിനാഥനും (9) മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇവരും മതിലിനടിയിൽ പെട്ടെങ്കിലും പരിക്ക് സാരമുള്ളതല്ല.

TAGS :

Next Story