Quantcast

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്: കുറ്റപത്രം സമർപ്പിക്കാൻ പോലീസ്; അന്വേഷണം അവസാനഘട്ടത്തിൽ

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ മാർച്ച്‌ 31ന് തൊടുപുഴയിൽ നിന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    29 April 2026 5:44 PM IST

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്: കുറ്റപത്രം സമർപ്പിക്കാൻ പോലീസ്; അന്വേഷണം അവസാനഘട്ടത്തിൽ
X

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടി നൽകിയ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാർ. കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങി. രഞ്ജിത്തിനെതിരെ തെളിവുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ മാർച്ച്‌ 31ന് തൊടുപുഴയിൽ നിന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ജാമ്യത്തിലുള്ള രഞ്ജിത്ത് എല്ലാ തിങ്കളാഴ്ചയും എറണാകുളം വനിതാ സ്റ്റേഷനിൽ ഹാജരാകുന്നുമുണ്ട്. അന്വേഷണം ഏകദേശം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയാറാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

കേസിൽ രഞ്ജിത്തിനെതിരായ തെളിവ് ശേഖരണം ഏകദേശം പൂർത്തിയായിട്ടുണ്ട്. മറ്റു പ്രതികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം. മുമ്പ് രണ്ട് പീഡനക്കേസുകളിൽ നിന്ന് സാങ്കേതിക കാരണങ്ങളാൽ രഞ്ജിത്ത് രക്ഷപ്പെട്ടതിനാൽ എല്ലാ പഴുതുകളും അടച്ചുള്ള കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം.

TAGS :

Next Story