Quantcast

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; യുവാവ് അറസ്റ്റില്‍

പ്രണവിന്‍റെ വീട്ടിലും പിതാവിന്‍റെ വാഹന സർവീസ് സ്റ്റേഷനിലും ഹോട്ടൽ മുറികളിലുമായിട്ടായിരുന്നു പീ‍ഡനം

MediaOne Logo

ijas

  • Updated:

    2022-07-15 08:14:19.0

Published:

15 July 2022 2:04 AM GMT

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; യുവാവ് അറസ്റ്റില്‍
X

തിരുവനന്തപുരം: നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മെക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂർ സ്വദേശി പ്രണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. നാല് വര്‍ഷമായി യുവതിയും പ്രണവും തമ്മില്‍ പ്രണയത്തിലായിരുന്നു. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു.

2018 മുതല്‍ പ്രണവും യുവതിയും പരിചയക്കാരായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പ്രണവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് പരാതി നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാലിനാണ് പരാതി നല്‍കിയത്. നിയമവിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. പ്രണവിന്‍റെ വീട്ടിലും പിതാവിന്‍റെ വാഹന സർവീസ് സ്റ്റേഷനിലും ഹോട്ടൽ മുറികളിലുമായിട്ടായിരുന്നു പീ‍ഡനം. പൊലീസ് അന്വേഷണത്തിലും ഇത് തെളിഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണവിന്‍റെ വീട്ടിലെത്തി കല്യാണക്കാര്യം പറഞ്ഞെങ്കിലും ഇയാള്‍ പിന്നീട് ഒഴിഞ്ഞുമാറി. മറ്റൊരു പെണ്‍കുട്ടിയുമായി പ്രണവ് അടുപ്പത്തിലാവുകയും കല്യാണം ഉറപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചെന്നും ബൈക്കില്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രണവും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങളും വാട്സ്ആപ് ചാറ്റുകളും സഹിതമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

TAGS :

Next Story