ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു പേർ നഗരത്തിലെ മറ്റു സ്‌കൂളുകളിലും പ്രവേശനം നേടി.

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു പേർ നഗരത്തിലെ മറ്റു സ്‌കൂളുകളിലും പ്രവേശനം നേടി.
അതേസമയം വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെട്ട് എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർഥികൾ പ്രവേശനം നേടിയത് സങ്കടകരമായ കാര്യമാണെന്ന് ഷഹബാസിന്റെ പിതാവ് പ്രതികരിച്ചു.
പ്ലസ് വൺ പ്രവേശനം നേടാൻ വിദ്യാർഥികളെ അനുവദിച്ച് ഇന്നലെ കോടതി ഉത്തരവുണ്ടായിരുന്നു. ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് താമരശ്ശേരി പൊലീസിനോടും കോടതി നിർദേശിച്ചിരുന്നു.
watch video:
Next Story
Adjust Story Font
16

