എം.വി.ഗോവിന്ദന് ക്ലീൻ ചിറ്റ് നൽകിയ ഷർഷാദിന്റെ ഇമെയിൽ സന്ദേശം പുറത്ത്
രാജേഷ് കൃഷ്ണയ്ക്കെതിരായിട്ടുള്ള ഓൺലൈൻ ചാനലിലെ ഇന്റർവ്യൂവിന് ശേഷം പാർട്ടിക്ക് നൽകിയ കത്തിൽ എം.വി.ഗോവിന്ദൻ തനിക്ക് ബഹുമാനവും ആദരവും ഉള്ള വ്യക്തി എന്ന് ഷർഷാദ്

തിരുവനന്തപുരം: സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന് ക്ലീൻ ചിറ്റ് നൽകിയ ഷർഷാദിന്റെ ഇമെയിൽ സന്ദേശം പുറത്ത്. എം.വി.ഗോവിന്ദൻ തനിക്ക് ബഹുമാനവും ആദരവും ഉള്ള വ്യക്തി എന്ന് ഷർഷാദ്. രാജേഷ് കൃഷ്ണയ്ക്കെതിരായിട്ടുള്ള ഓൺലൈൻ ചാനലിലെ ഇന്റർവ്യൂവിന് ശേഷം പാർട്ടിക്ക് നൽകിയ കത്തിലാണ് വിശദീകരണം.
രാജേഷ് കൃഷ്ണ പറഞ്ഞതനുസരിച്ചാണ് അഭിമുഖത്തിൽ നേതാക്കൾക്കെതിരെ സംസാരിച്ചതെന്നും ഷർഷാദിന്റെ കത്തിൽ പരാമർശം. കഴിഞ്ഞവർഷം മേയ് 17 നാണ് പാർട്ടി നേതാക്കൾക്ക് കത്ത് അയച്ചത്. പാർട്ടി നേതാക്കൾക്കും എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെ കുറിച്ചും താൻ പറഞ്ഞത് രാജേഷ് കൃഷ്ണ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും കത്തിൽ പറയുന്നു.
Next Story
Adjust Story Font
16

