Quantcast

കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ കോൺഗ്രസ് എം.പിമാരെ നേരിട്ട് വിളിച്ചു സൽക്കരിക്കണോ?: ഇ.പി.ജയരാജൻ

സി.പി.എമ്മിനൊപ്പം നിൽക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് വരട്ടെയെന്നുമാണ് ഇ.പി ജയരാജൻ പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    10 Nov 2023 1:24 PM GMT

congress MP, central government, EP Jayarajan, latest malayalam news, കോൺഗ്രസ് എംപി, കേന്ദ്ര സർക്കാർ, ഇപി ജയരാജൻ, ഏറ്റവും പുതിയ മലയാളം വാർത്ത
X

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ കോൺഗ്രസ് എംപിമാരെ നേരിട്ട് വിളിച്ചു സൽക്കരിക്കണോയെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജൻ. കോൺഗ്രസ് എംപിമാരെ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയായാണ് ഇപിയുടെ പ്രതികരണം.

കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ ലീഗിനെ ക്ഷണിക്കുമോയെന്നുള്ള ചോദ്യത്തിന് സമരത്തിൽ ആര് ഒപ്പം നിൽക്കാൻ വന്നാലും അവരെ സ്വീകരിക്കുമെന്നായിരുന്നു ജയരാജന്‍റെ മറുപടി. അനുഭവം വെച്ച് നോക്കിയാൽ കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും സിപിഎമ്മിനൊപ്പം നിൽക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് വരട്ടെയെന്നുമാണ് ഇ.പി പറഞ്ഞത്.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാരുമായി കേന്ദ്രസർക്കാരിനെതിരായ സമരത്തെക്കുറിച്ച് ചർച്ചചെയ്യും. കേരളത്തിന്റെ ധനമന്ത്രി നേരിട്ടു പോയി കാര്യങ്ങൾ അവതരിപ്പിച്ച് സമരത്തിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


'ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എല്ലാ ജനങ്ങളും ഒന്നിച്ചു നിൽക്കണം എന്നതാണ് ആഗ്രഹം. മുസ്‍ലിം ലീഗിന്റെ മുതിർന്ന നേതാവ് പറഞ്ഞതനുസരിച്ചാണ് ലീഗിനെ ക്ഷണിച്ചത്. എന്നാൽ കോൺഗ്രസ് ഇടപെട്ട് അത് മുടക്കി. ലീഗിന്റെ കഴിവ് കെടായെ അതിനെ കാണൂ'- ഇ.പി.ജയരാജൻ.

സപ്ലൈക്കോയിലെ സബ്സീഡി സാധനങ്ങളുടെ വില വർധവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമെന്നും എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുമെന്നും മന്ത്രിയും വകുപ്പും ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വകുപ്പ് മന്ത്രി കാര്യം അറിയിച്ചു കഴിയുമ്പോൾ എൽ.ഡി.എഫ് ആലോചിച്ച് നയപരമായ തീരുമാനം എടുക്കും. കടം വാങ്ങി ഒരു സ്ഥാപനത്തെ നിലനിർത്താൻ കഴിയില്ലല്ലോ എന്നും ജനക്ഷേമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം നൽകാനുള്ളത് നൽകിയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നെന്നും നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കാൻ ചിലരുണ്ടാകുമെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ആക്രമണം ഉണ്ടായതിന് ശേഷം ഇൻഡിഗോ വിമാനത്തിൽ കയറിയിട്ടില്ലെന്നും കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ സർവീസ് തുടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഇനി എയർ ഇന്ത്യയിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാളെ എയർ ഇന്ത്യയിൽ കണ്ണൂരിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story