മൂന്നാറില്‍ സോണിയാ ഗാന്ധി തോറ്റു!
എൽഡിഎഫ് സ്ഥാനാർഥി വളർമതിയോടാണ് പരാജയപ്പെട്ടത്

മൂന്നാർ: പേര് സോണിയാഗാന്ധി.മത്സരിച്ചത് താമര ചിഹ്നത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേര് കൊണ്ട് ശ്രദ്ധനേടിയ മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിലെ ബിജെപി സ്ഥാനാർഥി സോണിയാ ഗാന്ധി തോറ്റു.എൽഡിഎഫ് സ്ഥാനാർഥി വളർമതിയോടാണ് പരാജയപ്പെട്ടത്.34കാരിയായ സോണിയാഗാന്ധി നല്ലതണ്ണി വാർഡിലാണ് മത്സരിച്ചത്. മഞ്ജുള രമേശായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയാഗാന്ധി.കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു ദുരൈരാജ്. ഈ ആരാധനയുടെ പേരിലാണ് മകൾക്ക് ദുരൈരാജ് സോണിയാ ഗാന്ധിയെന്ന് പേരിട്ടത്.ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതിന് ശേഷമാണ് സോണിയാ ഗാന്ധി ബിജെപിയിൽ ചേർന്നത്.
Next Story
Adjust Story Font
16

