Quantcast

സ്‌കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്

MediaOne Logo

Web Desk

  • Published:

    18 Sep 2021 4:08 PM GMT

സ്‌കൂൾ തുറക്കുന്നത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ
X

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോ തീരുമാനം അറിഞ്ഞില്ല.സ്‌കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം മാത്രമാണ്.


സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

TAGS :

Next Story