Quantcast

അട്ടപ്പാടിയിൽ മൂന്ന് വയസുകാരന്റെ മുഖം തെരുവുനായ കടിച്ചുപറിച്ചു; ആറാംക്ലാസുകാരനും കടിയേറ്റു

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-11 12:53:46.0

Published:

11 Sept 2022 2:45 PM IST

അട്ടപ്പാടിയിൽ മൂന്ന് വയസുകാരന്റെ മുഖം തെരുവുനായ കടിച്ചുപറിച്ചു; ആറാംക്ലാസുകാരനും കടിയേറ്റു
X

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് വയസുകാരനു നേരെ തെരുവുനായ ആക്രമണം. കുട്ടിയുടെ മുഖം നായ കടിച്ചുപറിച്ചു. തിരുവോണ നാളിലായിരുന്നു സംഭവം.

അട്ടപ്പാടി സ്വർണപിരിവ് ഊരിലെ മൂന്നുവയസുകാരനാണ് നായയുടെ കടിയേറ്റത്. കവിളിലടക്കം നായ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ഗൂളികടവിൽ മൂന്നു പേർക്ക് തെരുവനായകളുടെ കടിയേറ്റിരുന്നു.

കൂടാതെ, കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയും തെരുവുനായ കടിച്ചു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്. കാലിന് പരിക്കേറ്റ കുട്ടി നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

തുടർന്ന് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 11ഓടെ വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.

അതേസമയം, കൊല്ലത്ത് ഇന്നലെ രണ്ട് സ്ത്രീകളെ കടിച്ച നായ ചത്തു. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. മറ്റു തെരുവുനായകളേയും ഈ നായ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

TAGS :

Next Story