യുവ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതി ബെയ്‌ലിന്‍ ദാസിനെതിരായ കർശന നടപടികളിൽ ഇളവ്
നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയതായി ബാർ കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്കിൽ ഇളവ് അനുവദിച്ച് കേരള ബാര്‍ കൗണ്‍സില്‍. നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയതായി ബാർ കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ജാമ്യ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് പ്രാക്ടീസ് അനുമതി. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്‌ലിന്‍ ദാസ് നല്‍കിയ ഹരജിയിലാണ് ബാര്‍ കൗണ്‍സില്‍ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടി തുടരാനാണ് ബാർ കൗൺസിൽ തീരുമാനം.
യുവ അഭിഭാഷകയെ മർദിച്ചത് അതിക്രൂരമാണ് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ കർശനമായ നിബന്ധനകളാണ് ബാർ കൗൺസിൽ ബെയ്ലിന് ദാസിനെതിരെ സ്വീകരിച്ചിരുന്നത്. അച്ചടക്ക നടപടികൾ എടുക്കന്നതിനോടൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടികളാണ് ബെയ്ലിൻ ദാസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. ബാർ കൗൺസിലിന്റെ അഭിപ്രായം തേടിയതിന് ശേഷമാണ് കോടതി നടപടികളിൽ ഇളവ് നൽകി കൊണ്ടുള്ള തീരുമാനമെടുത്തിരിക്കുന്നത്.
Adjust Story Font
16

