വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതിഷേധം ശക്തം, സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി പ്രതിപക്ഷ സംഘടനകള്‍
പ്രധാന അധ്യാപികയെയും സ്ഥലത്തെത്തിയ എ.ഡി.എമ്മിനേയും ഉപരോധിച്ചു പ്രതിഷേധം

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രതിഷേധം ശക്തം. സ്‌കൂളിലേക്ക് പ്രതിപക്ഷ സംഘടനകളും എസ്.എഫ്.ഐയും മാർച്ച് നടത്തി. പ്രധാന അധ്യാപികയെയും, സ്ഥലത്തെത്തിയ എ.ഡി.എമ്മിനേയും ഉപരോധിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. നാളെ കൊല്ലം ജില്ലയില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. വിവിധ വിദ്യാഭ്യാസ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വൈദ്യുതിലൈന്‍ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു വ്യക്തമാക്കി.
ഇന്ന് രാവിലെ 10 മണിയോടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
Adjust Story Font
16

