കേരള സർവകലാശാല പരീക്ഷ നടത്തിപ്പിനെതിരെ പരാതിയുമായി വിദ്യാർഥികൾ
നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകി

തിരുവനന്തപുരം: കേരള സർവകലാശാല നാലാം സെമസ്റ്റർ എംബിഎ പരീക്ഷ നടത്തിപ്പിനെതിരെ പരാതിയുമായി വിദ്യാർഥികൾ. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകി. ഒറ്റ ക്ലാസ് പോലും പോലും നടത്താതെയാണ് സർവകലാശാല പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇറക്കിയത് MBA പരീക്ഷക്കുള്ള നോട്ടിഫിക്കേഷൻ മാത്രമാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.
രജിസ്ട്രാർക്ക് പരാതി നൽകിയപ്പോൾ ക്ലാസ് തുടങ്ങിയത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ് മറുപടി പറഞ്ഞതെന്ന് വിദ്യാർഥികൾ മീഡിയ വണിനോട് പറഞ്ഞു. നാലാം സെമസ്റ്റർ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നൽകിയിട്ടില്ലായെന്നും വിദ്യാർഥികൾ ആരോപിച്ചു. ക്ലാസ് ലഭിക്കാതെ എങ്ങനെ പരീക്ഷ എഴുതാൻ സാധിക്കുമെന്നും വിദ്യാർഥികൾ ചോദിച്ചു.
Adjust Story Font
16

