Quantcast

'എനിക്ക് എന്‍റെ വഴി'; കെ.സിയോട് ഗുഡ്ബൈ പറഞ്ഞ് സുധാകരൻ

ഗുഡ്ബൈ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-19 06:17:54.0

Published:

19 March 2026 10:10 AM IST

എനിക്ക് എന്‍റെ വഴി; കെ.സിയോട് ഗുഡ്ബൈ പറഞ്ഞ് സുധാകരൻ
X

ഡൽഹി: കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിൽ കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ. കെ.സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് ഗുഡ് ബൈ പറഞ്ഞു. എനിക്ക് എന്‍റെ വഴിയെന്നും സുധാകരൻ കെ.സിയെ അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരൻ ഇന്ന് ഡൽഹിയിൽ നിന്ന് മടങ്ങും.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കടുത്ത അവഗണനയാണ് നേരിട്ടതെന്നാണ് സുധാകരൻ അനുയായികളുടെ വിലയിരുത്തൽ. കണ്ണൂരിൽ തുടരുമെങ്കിലും പ്രചരണ രംഗത്ത് സജീവമായേക്കില്ല.

കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സുധാകരൻ കേരള ഹൗസിൽ നിന്ന് എൻഒസി വാങ്ങിയിരുന്നു.

പെരുമ്പാവൂരിൽ എൽദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. നേമത്ത് കെ.എസ് ശബരിനാഥും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും മത്സരിക്കും.



TAGS :

Next Story