ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും നല്‍കിയ ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീം കോടതിയില്‍. കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും നല്‍കിയ ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കഴിഞ്ഞ ദിവസം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
അഭിഭാഷകരോട് വാദിക്കാന്‍ വേണ്ട സമയം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാദം കേള്‍ക്കാനായുള്ള തീയതിയും കോടതി ഇന്ന് തീരുമാനിക്കും.
Next Story
Adjust Story Font
16

