കൊല്ലത്ത് പ്ലസ്ടു വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്‌പെൻഷൻ
ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർഥിയുടെ തലയിലും മൂക്കിലും ഇടിച്ച കായികാധ്യാപകനെതിരെയാണ് നടപടി

Representative image
കൊല്ലം: കൊല്ലം അഞ്ചാലുമൂട് സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അഞ്ചാലുംമൂട് ജിഎച്ച്എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് നടപടി. ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർഥിയുടെ മൂക്കിലും തലയിലും ഇടിച്ചു പരിക്കേൽപ്പിച്ച റാഫിക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
സെപ്തംബർ ഒൻപതിന് വൈകിട്ട് മൂന്നരയോടെ അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വച്ചാണ് യു.പി വിഭാഗം കായിക അധ്യാപകൻ മുഹമ്മദ് റാഫി പ്ലസ്ടു വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ഇന്റർവെൽ സമയത്ത് ഇരുവരും തമ്മിൽ ഉണ്ടായ വാക്ക് തർക്കതിന് പിന്നാലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എത്തി 16 കാരനെ കൈയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചു മർദിച്ചു. അഞ്ചാലുംമൂട് പൊലീസ് റാഫിക്കെതിരെ കേസെടുത്തതിന് പിന്നാലെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
മർദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിലും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, അന്യായമായ മർദിച്ചു, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പടെ ചുമത്തിയാണ് കേസ്. വേഗത്തിൽ നടന്നു പോകാൻ പറഞ്ഞപ്പോൾ കുട്ടി അനുസരിക്കാത്തത് ആണ് മർദനത്തിന് കാരണമെന്നാണ് എഫ്‌ഐആർ. ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധക്ക് വിദ്യാർഥിയെ വിധേയനാക്കും. ശിശുക്ഷേമ സമിതിയും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
അതേസമയം, വിദ്യാർഥി തന്നെ മർദിച്ചുവെന്ന പരാതി അധ്യാപകൻ പൊലീസിലും സ്‌കൂളിലും നൽകി
Adjust Story Font
16

