ചെയ്യാത്ത ജോലിക്ക് കൂലി അഞ്ച് ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിർദേശ പ്രകാരമാണ് നടപടി

പത്തനംതിട്ട: ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചതിന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അഞ്ജു സലീമിനും അസി.എക്സിക്യുട്ടീവ് എൻജീനിയർ ബിനുവിനും സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നിർദേശ പ്രകാരമാണ് നടപടി.
പത്തനംതിട്ട കാമ്പഴ- മല്ലശ്ശേരി- കോന്നി - ലാക്കൂർ റോഡിൽ ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നൽകിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിലൊരു നിർമാണ പ്രവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Next Story
Adjust Story Font
16


