Quantcast

'നികുതി ബഹിഷ്‌കരണം കോൺഗ്രസ് തീരുമാനിച്ചാൽ നടപ്പിലാക്കും': സതീശന് സുധാകരന്റെ മറുപടി

നികുതി ബഹിഷ്‌കരിക്കുന്നത് അപ്രായോഗികമാണെന്നും അത് കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നുമായിരുന്നു സതീശന്റെ പരാമർശം

MediaOne Logo

Web Desk

  • Updated:

    2023-02-11 10:44:21.0

Published:

11 Feb 2023 9:54 AM GMT

നികുതി ബഹിഷ്‌കരണം കോൺഗ്രസ് തീരുമാനിച്ചാൽ നടപ്പിലാക്കും: സതീശന് സുധാകരന്റെ മറുപടി
X

നികുതി ബഹിഷ്‌കരണം പ്രായോഗികമല്ലെന്ന വി.ഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നികുതി ബഹിഷ്‌കരണം കോൺഗ്രസ് തീരുമാനിച്ചാൽ അത് നടപ്പിലാക്കുമെന്നും പ്രായോഗികമായ മേഖലകളിൽ കോൺഗ്രസ് നികുതി ബഹിഷ്‌കരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

"ബഹിഷ്‌കരണം കോൺഗ്രസ് നയമല്ല എന്ന് സതീശൻ പറഞ്ഞത് ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ കോൺഗ്രസ് നികുതി ബഹിഷ്‌കരിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അത് കോൺഗ്രസ് നയമല്ല എന്ന് പറയുന്നത്. നികുതി ബഹിഷ്‌കരണം പ്രായോഗികമായതും അല്ലാത്തതുമായ മേഖലകളുണ്ട്. പ്രായോഗികമായ മേഖലകളിൽ കോൺഗ്രസ് നികുതി ബഹിഷ്‌കരിക്കും. വെള്ളക്കരം ബഹാഷ്‌കരിക്കാൻ പറ്റുമെങ്കിലും അത് ചെയ്യും. നാളത്തെ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. സമരത്തിന്റെ ഭാവിയും നാളെ തീരുമാനിക്കും". സുധാകരൻ പറഞ്ഞു.

നേരത്തേ നികുതി ബഹിഷ്‌കരിക്കണമെന്ന സുധാകരന്റെ ആഹ്വാനം തള്ളി വി.ഡി സതീശൻ രംഗത്ത് വന്നിരുന്നു. സുധാകരന്റേത് മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും നികുതി ബഹിഷ്‌കരിക്കുന്നത് അപ്രായോഗികമാണെന്നും അത് കോൺഗ്രസിന്റെ അഭിപ്രായമല്ലെന്നുമായിരുന്നു സതീശന്റെ പരാമർശം.

നികുതി വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷമുയർത്തുന്നത്. സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് നികുതി പിരിക്കണമെന്നും അടഞ്ഞു കിടക്കുന്ന വീടിന് വരെ നികുതിയാണെന്നും ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും നികുതി കൊടുക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു

TAGS :

Next Story