Quantcast

സമയം നോക്കാൻ പഠിപ്പിക്കുന്നതിനിടെ പെൺകുട്ടിക്ക് അച്ഛന്റെ ക്രൂരമർദനം

ചെരുപ്പ് ഉപയോഗിച്ചാണ് മർദിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-03 03:25:08.0

Published:

3 May 2023 8:35 AM IST

arrested, uae, abudabi court
X

കൊല്ലം: കരുനാഗപ്പള്ളിയിൽ പെൺകുട്ടിക്ക് അച്ഛന്റെ ക്രൂരമർദനം. സമയം നോക്കാൻ പഠിപ്പിക്കുന്നതിനിടെയാണ് അച്ഛൻ മകളെ ചെരുപ്പ് ഉപയോഗിച്ച് മർദിച്ചത്. ആലുംകടവ് സ്വദേശി സിന്ധുജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശത്തെതുടർന്നാണ് നടപടി. ഇതിനു മുൻപും ഇയാൾ കുട്ടിയെ മർദനത്തിന് ഇരയാക്കിയിരുന്നതായാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. പെൺകുട്ടിയെ അടിക്കാൻ പ്രേരിപ്പിക്കുന്ന സ്ത്രീശബ്ദവും വീഡിയോയിൽ കേള്‍ക്കാം. എന്നാൽ ഇത് ആരുടെതാണെന്ന് വ്യക്തമല്ല.

TAGS :

Next Story