Quantcast

ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിലെ വിസി നിയമത്തിൽ ഗവർണറുടെ അപ്പീൽ തള്ളിയതിന് പിന്നാലെ വീണ്ടും പട്ടിക നൽകാനൊരുങ്ങി സർക്കാർ

കഴിഞ്ഞ തവണ നല്‍കിയ പട്ടിക പുതുക്കി ഗവര്‍ണര്‍ക്ക് നല്‍കും

MediaOne Logo

Web Desk

  • Updated:

    2025-07-15 04:39:47.0

Published:

15 July 2025 6:36 AM IST

ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിലെ വിസി നിയമത്തിൽ ഗവർണറുടെ അപ്പീൽ തള്ളിയതിന് പിന്നാലെ വീണ്ടും പട്ടിക നൽകാനൊരുങ്ങി സർക്കാർ
X

തിരുവനന്തപുരം: ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമത്തിൽ ഗവർണറുടെ അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെ വീണ്ടും പട്ടിക നൽകാൻ ഒരുങ്ങി സർക്കാർ. കഴിഞ്ഞതവണ നൽകിയ പട്ടിക പുതുക്കിയാകും ഗവർണർക്ക് സർക്കാർ നൽകുക.

സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും അംഗീകരിച്ചതോടെ ഗവർണർ സുപ്രിംകോടതിയെ സമീപിക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിലെ ചട്ടം ഓർമ്മപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഗവർണറുടെ ഹരജി തള്ളിയത്.

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലറെ നിയമിക്കണമെന്നും, താൽക്കാലിക വൈസ് ചാൻസിലറെ നിയമിക്കുന്നത് സർക്കാർ പട്ടികയിൽ നിന്ന് വേണം എന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആറു മാസത്തിൽ കൂടുതൽ താൽക്കാലിക വൈസ് ചാൻസിലർ തുടരുരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

TAGS :

Next Story